Section

malabari-logo-mobile

കെ റെയിലിന്റെ അലൈന്‍മെന്റ് മാറ്റാണെന്നാവിശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി

HIGHLIGHTS : save prappanagadi forum given memorandum to general manager southern railway

പരപ്പനങ്ങാടിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന് ആവിശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി
നിലവില്‍ ഡിപിആറില്‍ സൂചിപ്പിച്ച രീതിയിലാണ് ് ലൈന്‍ പോകുന്നതെങ്കില്‍ പരപ്പനങ്ങാടി ടൗണ്‍ ഇല്ലാതാകുമെന്നും അലൈന്‍മെന്റ് മാറ്റണമെന്നാണ് സേവ് പരപ്പനങ്ങാടി നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.

കേരളത്തിന്റെ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരപ്പനങ്ങാടി നഗരസഭയില്‍ അവതരിപ്പിച്ച പ്രമേയവും കൗണ്‍സില്‍ തീരുമാനവും സതേണ്‍ റെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഗോപിനാഥ് മല്യക്ക് കൈമാറി. സേവ് പരപ്പനങ്ങാടി ഫോറം രക്ഷാധികാരിയും, പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാനുമായ ഉസ്മാന്‍ അമ്മാറമ്പത്ത്, അച്ചമ്പാട്ട് അബ്ദുസലാം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.

sameeksha-malabarinews

കൂടാതെ നിലവിലെ പരപ്പനങ്ങാടി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്ക് കടക്കാന്‍ ആവശ്യമായ വഴി സൗകര്യമോ, അല്ലെങ്കില്‍ ഫുട്ഓവര്‍ ബ്രിഡ്‌ജോ, സ്ഥാപിക്കണമെന്നും, മാവേലി, യശ്വന്ത്പൂര്‍ എന്നീ ട്രെയിനുകള്‍ക്ക് പരപ്പനങ്ങാടിയില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും ഇവര്‍ നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!