Section

malabari-logo-mobile

സൗദിയില്‍ 20 ലക്ഷം പേര്‍ വിവാഹം കഴിക്കാത്തതിന്‌ 6 കാരണങ്ങള്‍

HIGHLIGHTS : റിയാദ്‌: സൗദി അറേബ്യയില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതരാകത്ത 20 ലക്ഷം പേര്‍ ഉള്ളതായി റിപ്പോര്‍ട്ട്‌. ഇതില്‍ 14,00,000 പേര്‍ പുരുഷന്‍മാരും 6,00,...

imagesറിയാദ്‌: സൗദി അറേബ്യയില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതരാകത്ത 20 ലക്ഷം പേര്‍ ഉള്ളതായി റിപ്പോര്‍ട്ട്‌. ഇതില്‍ 14,00,000 പേര്‍ പുരുഷന്‍മാരും 6,00,000 പേര്‍ സ്‌ത്രീകളുമാണ്‌. വിവാഹ ആഘോഷങ്ങള്‍ക്ക്‌ വേണ്ടിവരുന്ന വര്‍ദ്ധിച്ച ചെലവരും സ്‌ത്രീധനവുമാണ്‌ അവിവാഹിതരുടെ എണ്ണം ഇത്രമാത്രം വര്‍ദ്ധിക്കാന്‍ കാരണം.

ഇതിനുപുറമെ സ്വന്തം കുടുംബത്തിന്‌ അനുയോജ്യയായ ഇണയെ കണ്ടെത്താന്‍ സാധിക്കാത്തതും ഇണയുടെ കുടുംബ അന്തസും മറ്റ്‌ ദമ്പതികളുടെ തകര്‍ന്ന വിവാഹ ജീവിതവും ഇതിന്‌ മറ്റ്‌ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കിംഗ്‌ യൂണിവേഴ്‌സിറ്റിയിലെ സയന്റിഫിക്‌ എന്‍ഡോവ്‌ മെന്റാണ്‌ ഇതേക്കുറിച്ച്‌ പഠനം നടത്തിയത്‌.

sameeksha-malabarinews

കുറേപേര്‍ മികച്ച തൊഴില്‍ ലഭിച്ച ശേഷം വിവാഹിതരാകാം എ്‌ന്ന തീരുമാനത്തില്‍ മുന്നോട്ട്‌ പോകുമ്പോള്‍ ചിലര്‍ ഗാര്‍ഹിക പീഡനം ഭയന്നാണ്‌ വിവാഹിതരാകാതിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. സാമൂഹിക ബന്ധങ്ങളുടെ ബലക്ഷയവും ഇണയ്‌ക്ക്‌ ഉണ്ടാകേണ്ട ശാരീരിക മാനസിക ഗുണങ്ങളും ചിലരുടെ വിവാഹത്തിന്‌ തടസമാകുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!