Section

malabari-logo-mobile

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്;ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും

HIGHLIGHTS : റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആഭ...

photolargesawomandrivingറിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയവുമായി ഒരുമിച്ച് പഠനം നടത്തണമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ അംഗം ഡോ.സുല്‍ത്താന്‍ അല്‍ സുല്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് മാറിയ ചില സാഹചര്യത്തിലാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസെന്‍സ് അനുവദിക്കണമെന്നാവശ്യം ശക്തിപ്പെടുന്നത് .ഇത് കണക്കിലെടുത്താണ് ഇക്കാര്യം ശൂറാ കൗണ്‍സില്‍ ചര്‍ച്ചചെയ്യുന്നത്.

sameeksha-malabarinews

നിരവധി വനിതകള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടും യാത്രാ പ്രതിസന്ധി മൂലം ഇവര്‍ ജോലി ചെയ്യാന്‍ കൂട്ടാക്കുന്നില്ല. കൂടാതെ റിക്രൂട്ട്‌മെന്റിനു ചിലവേറുമെന്നതിനാല്‍ പലര്‍ക്കും ഹൗസ് ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാനും കഴിയുന്നില്ല. കൂടാതെ വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും അന്യ സംസ്ഥാനക്കാരായ ഡ്രൈവര്‍മാരെ ജോലിക്ക് വെക്കുക എന്നുള്ളത് സാധ്യമല്ലെന്നും ശൂറ കൗണ്‍സില്‍ അംഗം ഡോ.സുല്‍ത്താന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുന്നത്.

രാജ്യത്താകെ പത്ത്‌ലക്ഷത്തിലധികം ഹൗസ് ഡ്രൈവര്‍മാരാണ് ഉള്ളത് ഇവര്‍ മാസംതോറും ഏകദേശം 100 കോടി റിയാലോളം സ്വന്തം നാടുകളിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. സ്വദേശി വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതോടെ ഈ തുക രാജ്യത്തു തന്നെ ചിലവഴിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!