Section

malabari-logo-mobile

സൗദിയില്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ നിയന്ത്രണം വരുന്നു

HIGHLIGHTS : റിയാദ്‌: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അതെസമയം വിദേശതൊഴിലാളികള്‍ക്ക്‌ നികുതി ഏര്‍പ്പെടുത്താന്‍ ...

Untitled-1 copyറിയാദ്‌: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അതെസമയം വിദേശതൊഴിലാളികള്‍ക്ക്‌ നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന്‌ ധനകാര്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബജറ്റ്‌ അവതരണ വേളയില്‍ ധനകാര്യമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ്‌ ആണ്‌ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്‌ അറിയിച്ചത്‌. വിദേശ തൊഴിലാളികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട്‌ വാരാനും തൊഴില്‍ മേഖലയില്‍ സ്വദേശികളെ പ്രാപ്‌തരാക്കുകയുമാണ്‌ ലക്ഷ്യമിടുന്നത്‌.

സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്‌ മുന്നോടിയായി സ്വേദേശികള്‍ക്ക്‌ തൊഴില്‍ പരിശീലനം നല്‍കാനാണ്‌ തീരുമാനം. ഉയര്‍ന്ന യോഗ്യതയുള്ള വിദേശികളെ മാത്രമെ വേണമെങ്കില്‍ റിക്രൂട്ട്‌ ചെയ്യുകയൊള്ളു. ഇതിനുപുറമെ വിദേശ നിക്ഷേപങ്ങള്‍ക്കു മേല്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യും.

sameeksha-malabarinews

നിലില്‍ രാജ്യത്ത്‌ എല്ലാ മേഖലകളിലും സ്വദേശികളുടെ എണ്ണം കൂടി വരികയാണ്‌. ഈ സാഹചര്യത്തില്‍ വിദേശികളുടെ എണ്ണം കുറക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ ധനകാര്യമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ്‌ വ്യക്തമാക്കി.

മുപ്പത്‌ ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ വിദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!