യാത്രാ വിലക്കുമായി സൗദി; സഞ്ചരിക്കാന്‍ പാടില്ലാത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദി പൗസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് ഇന്ത്യയ്‌ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ യെമന്‍, ഇന്തോനേഷ്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്കാണ് സ്വന്തം പൗരന്മാര്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഡയറക്ടറേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ചോദിച്ച അന്വേഷണത്തിന് മറുപടിയായിട്ടായിരുന്നു സൗദി അധികൃതര്‍ രാജ്യങ്ങളുടെ പേരുകള്‍ വ്യക്തമാക്കിയത്.

 

Share news
error: Content is protected !!
Scroll to Top