HIGHLIGHTS : Saudi Arabia executes expatriate woman in drug trafficking case
ജിദ്ദ: ലഹരിമരുന്ന് കടത്ത് കേസില്‍ പ്രതിയായ പ്രവാസി വനിതയുടെ വധശിക്ഷ നടപ്പിലാക്കി. സൗദി അറേബ്യയിലേക്ക് കൊക്കെയ്ന്‍ കടത്തുന്നതിനിടെ പിടിയിലായ നൈജീരിയന്‍ സ്വദേശിനിയായ ദൈബൂറ അലോഫോന്‍ അമൂസാന്റെ വധശിക്ഷയാണ് ഇന്നലെ മക്ക പ്രവിശ്യയില്‍ നടപ്പാക്കിയത്.
ഇവരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഈ ശിക്ഷ ശരിവെച്ചു. ശിക്ഷ നടപ്പാക്കുന്നതിന് സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി പൂര്‍ത്തിയാക്കിയത്.
ലഹരിമരുന്ന് കടത്ത് കേസുകളില്‍ സൗദി അറേബ്യ ഗൗരവകരമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


