ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍; ഒപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളതിന് അനുവദിക്കില്ല; ജി. സുകുമാരന്‍നായര്‍

ശശി തരൂരിനെ വാനാളോം പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സക്രട്ടറി ജി. സൂകുമാരന്‍ നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു. ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും ഒപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളതിന് അനുവദിക്കില്ലെന്നും സുകമാരന്‍ നായര്‍ പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയതാണ് സുകുമാരന്‍നായരുടെ വെളിപ്പെടുത്തല്‍.

വി.ഡി സതീശന്‍ മര്യാദയില്ലാത്ത ഭാഷയിലാണ് എപ്പോഴും സംസാരിക്കുന്നതെന്നും സുകുമാരന്‍ അഭിമുഖത്തില്‍ പറയുന്നു. തരൂര്‍ തറവാടി നായരാണ്, ആഗോള പൗരനാണ് എന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം മന്നം ജയന്തിക്ക് ക്ഷണം ലഭിച്ച് പെരുന്നയിലെത്തിയ ശശി തരൂര്‍ ഒരു നായര്‍ നന്നാവുന്നത് മറ്റൊരു നായര്‍ക്ക് ഇഷ്ടപെടില്ലെന്ന് പറഞ്ഞിരുന്നു. അന്ന് തരൂര്‍ ഡല്‍ഹിനായരാണെന്ന പരാമര്‍ശം സുകമാരന്‍ നായര്‍ തിരുത്തിയിരുന്നു.

യുഡിഎഫിന് തുറന്ന മനസ്സാണെന്നും എല്‍ഡിഎഫ് അങ്ങനല്ലെന്നും അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫിലെ നായര്‍ നേതാക്കള്‍ സഹായിക്കാറില്ലെന്നും എന്‍എസ്എസ് ജനറല്‍ സക്രട്ടറി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top