സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍

ദില്ലി:സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യൂകോടതിയുടേതാണ് നിര്‍ണായകമായ ഉത്തരവ്.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്‌ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം . എന്നാല്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി തള്ളുകയായിരുന്നു.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലിയില്‍ കണ്ടെത്തിയത്. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം.

ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Share news
error: Content is protected !!
Scroll to Top