പെരിന്തല്‍മണ്ണയില്‍ സരിതയുടെ കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരിക്ക്‌

saritha s nairപെരിന്തല്‍മണ്ണ: പെരിനന്തല്‍മണ്ണ കോടതിയില്‍ ഹാജരാകുന്നതിനായി വരുന്നതിനിടെ സരിത എസ്‌ നായര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരിക്ക്‌. അപകടത്തില്‍ ആനമങ്ങാട്‌ കല്ലിങ്ങല്‍ സ്വദേശി അനൂപ്‌(25) പരിക്കേറ്റു. ചെര്‍പ്പുളശ്ശേരി പെരിന്തല്‍മണ്ണ റോഡില്‍ ആനമങ്ങാട്‌ എന്ന സ്ഥലത്തുവെച്ചാണ്‌ അപകടമുണ്ടായത്‌.

അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്‌ സരിതയുടെ കാറില്‍ തന്നെ അനൂപിനെ പരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനുശേഷം സരിത കോടതിയിലേക്ക്‌ പോയി.

സോളാര്‍ തട്ടിപ്പില്‍ രണ്ട്‌ ഡോക്ടര്‍മാര്‍ നല്‍കിയ കേസിലാണ്‌ സരിത പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാകുന്നത്‌

Share news
error: Content is protected !!
Scroll to Top