അതിരുകൾ ഇല്ലാത്ത പ്രണയത്തിന്റെ നേർസാക്ഷ്യമായ് ശരത്തും ഫ്രഞ്ചുകാരി മനോണും

താനൂർ: ഒഴൂർ കുറുവട്ടിശ്ശേരിയിലെ ശരത്തിനു വധുവായത് ഫ്രാൻസിലെ മനോൺ. വർഷങ്ങൾക്കു മുൻപ് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന സമയത്താണ് ശരത്, ഫ്രാൻസിൽ നിന്നും ഒരു വളന്ററി പ്രവർത്തനത്തിനായി എത്തിയ മനോണെ പരിചയപ്പെടുന്നത്ത്.

ആ സൗഹൃദമാണ് പിന്നീട് പ്രണയമായി വളർന്നത്. നിയമ ബിരുദധാരിയാണ് മനോൻ. കേരളത്തിന്റെ തനതായ രീതിയിലുള്ള വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുവാൻ മുപ്പതോളം ബന്ധുക്കളും സുഹൃത്തുക്കളുമായ ഫ്രഞ്ചുകാരും ഇവിടെ എത്തി.

ഒഴൂർ കാഞ്ഞിരത്തിൽ രാമദാസൻ സുശീല എന്നിവരുടെ മകനാണ് ശരത്. ഫ്രാൻസിലെ ലോഷ് എന്ന സ്ഥലത്തെ റോഷസ്റ്റ് കാസ്റ്റൽ ഹൗസിലെ എറ്റിയാന്റെ മകളാണ് മനോൺ.

Share news
error: Content is protected !!
Scroll to Top