Section

malabari-logo-mobile

സഞ്ജു ടെക്കിയുടെ വിഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

HIGHLIGHTS : Sanju Techi's videos have been removed from YouTube

സഞ്ജു ടെക്കിയുടെ ചില വിഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. സഞ്ജു ടെക്കിയുടെ 9 വിഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങള്‍ അടങ്ങിയ വിഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകള്‍ നീക്കം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി യാത്ര ചെയ്തതിന് പുറമെ മറ്റ് ചില ക്രമക്കേടുകള്‍കൂടി കണ്ടെത്തിയിട്ടുണ്ട്. സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ വിശദമായി പരിശോധിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

sameeksha-malabarinews

സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. സഞ്ജു പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!