സാനിയ-സകേത് സഖ്യത്തിന് സ്വര്‍ണ്ണം

Untitled-1 copyഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. സാനിയ മിര്‍സ സാകേത് മൈനി സഖ്യമാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത് ഫൈനലില്‍ ചൈനീസ് തായ്‌പേയില്‍ നിന്നുള്ള ഹസന്‍ യിന്‍ പെങ് ഹാവോ ചിങ്ങ് ചാങ് സംഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ്ണമണിഞ്ഞത്. 6-3, 6-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

കളിയുടെ യാതൊരു ഘട്ടത്തിലും തായ്‌പേയ് സഖ്യത്തിന് മേല്‍ക്കോയ്മ നേടാനായില്ല.

കഴിഞ്ഞ ഏഷ്യന്‍ ഗെംയ്‌സില്‍ സാനിയക്ക് മിക്‌സഡ് ഡബിള്‍സില്‍ വെള്ളിയാണ് ലഭിച്ചത്. ഇതോടെ ഇന്ത്യക്ക് ഇതുവരെ ആറു സ്വര്‍ണ്ണം ലഭിച്ചു.

Share news
error: Content is protected !!
Scroll to Top