Section

malabari-logo-mobile

ഓര്‍ക്കൂട്ട് ഓര്‍മ്മയാകാന്‍ മണിക്കൂറുകള്‍ മാത്രം

HIGHLIGHTS : ഇന്ത്യയിലെ സാധാരണക്കാരനെ സോഷ്യന്‍മീഡിയരംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഓര്‍ക്കൂട്ട് എന്ന സാമൂഹ്യസൗഹൃദകൂട്ടായ്മ ഓര്‍മ്മയാകാന്‍ ഇനി മണിക്കൂറുകള്‍ മാത...

Untitled-1 copyഇന്ത്യയിലെ സാധാരണക്കാരനെ സോഷ്യന്‍മീഡിയരംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഓര്‍ക്കൂട്ട് എന്ന സാമൂഹ്യസൗഹൃദകൂട്ടായ്മ ഓര്‍മ്മയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2014 സെപ്റ്റംബര്‍ 30ന് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.

ഫേസ് ബുക്ക് സജീവമാകുന്നതിന് മുന്‍പ് ഓര്‍ക്കൂട്ടായിരുന്നു ഇന്ത്യക്കാരുടെ സ്വന്തം. ലോകരാജ്യങ്ങളില്‍ അത്രയൊന്നും പ്രചാരം ലഭിച്ചില്ലെങ്കിലും ഇന്ത്യയിലും ബ്രസീലിലും ഒരു കാലത്ത് ഓര്‍ക്കൂട്ട് തരംഗമായിരുന്നു.

sameeksha-malabarinews

ആദ്യകാലത്ത് ഓര്‍ക്കൂട്ടില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആരെങ്കിലും റിക്വസ്റ്റ് നല്‍കണമായിരുന്നു. 2006 ലാണ് ഇത് മാറ്റിയത്. ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കാനും അഭിപ്രായമെഴുതാനും ഓര്‍ക്കൂട്ടായിരുന്നു കൂട്ട്. പിന്നീട് ഫേസ്ബുക്കും ട്വിറ്ററും സജീവമായതോടെ ഓര്‍ക്കൂട്ട് നിശബ്ദമായി പിന്‍മാറുകയായിരുന്നു.

ഓര്‍ക്കൂട്ട് ഇല്ലാതാവുമ്പോഴും 2016 സെപറ്റംബര്‍ വരെ നമുക്ക് ഇതില്‍ നിന്നും അപ് ലോഡ് ചെയ്ത ചിത്രങ്ങളും ഡോക്യുമെന്റുകളും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
സൈബര്‍ലോകം ഈ സൗഹൃദകൂട്ടായ്മക്ക് ഊഷമളമായ യാത്രാമൊഴി നല്‍കാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!