മണല്‍ കടത്തുകാരുടെ കയ്യില്‍ നിന്നും അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പണം വാങ്ങിയത് പോലീസുകാര്‍ സഞ്ചരിച്ച വാഹനത്തില്‍ മണല്‍ ലോറിയിടിച്ച കേസൊതുക്കാന്‍
മലപ്പുറം: മണല്‍ പിടിക്കാന്‍ നിയോഗിച്ച സ്‌ക്വാഡിലെ പോലീസുകാര്‍ സഞ്ചരിച്ച ബൈക്കിടിച്ചിട്ട മണല്‍ കടത്തുകാരുടെ കയ്യില്‍ നിന്നും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പണം വാങ്ങിയത് പോലീസുകാര്‍ സഞ്ചരിച്ച വാഹനത്തില്‍ മണല്‍ ലോറിയിടിച്ച കേസൊതുക്കാന്‍
മലപ്പുറം: മണല്‍ പിടിക്കാന്‍ നിയോഗിച്ച സ്‌ക്വാഡിലെ പോലീസുകാര്‍ സഞ്ചരിച്ച ബൈക്കിടിച്ചിട്ട മണല്‍ കടത്തുകാരുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നിലമ്പൂര്‍ മമ്പാട്എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാരീസ്, മനു പ്രസാദ് എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെ മമ്പാട് വെച്ചാണ് സംഭവം നടന്നത്. ലോറിയുടമകളില്‍ നിന്ന് ഇവര്‍ പണം വാങ്ങുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.
രണ്ടു ബൈക്കുകളില്‍ നാലു പോലീസുകാരാണ് പരിശോധനയ്ക്കിറങ്ങിയത്. പോലീസുകാര്‍ മണല്‍ ലോറിക്ക് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് മണല്‍ ലോറി സംഘം പോലീസുകാരെ സമീപിച്ച് അരലക്ഷം രൂപ നല്‍കി കേസൊതുക്കുകയായിരുന്നു. സംഭവത്തില്‍ മണല്‍കടത്തിന് കേസെടുക്കുകയും വാഹനം ഇടിച്ചത് രേഖപ്പെടുത്താതെയുമാണ് സംഭവം ഒതുക്കിയത്.

കേസന്വേഷണത്തിന്റെ ചുമതല മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വാസുദേവനാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •