
മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ അനധികൃത മണല്‍ കടത്ത്, വിശ്വാസവഞ്ചന, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ മുപ്പതോളം കേസുകളില്‍ പ്രതിയായിട്ടുള്ളതും മണല്‍മാഫിയ സംഘത്തിലെ പ്രധാനിയുമായ തിരുന്നാവായ സ്വദേശി ചെറുപറമ്പില്‍ ഷബീര്‍മോന്‍ എന്ന് വിളിക്കുന്ന ഷബീര്‍(42) നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
തിരൂര്‍, കല്‍പ്പകഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പത്തോളം മണല്‍ കടത്ത് കേസുകളിലും ഇരു ജില്ലകളിലുമായി പണമിടപാട് സംബന്ധിച്ച പതിനഞ്ചോളം വിശ്വാസവഞ്ചന കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് പിടിയിലായ ഷബീര്‍. കുറ്റിപ്പുറത്ത് കഴിഞ്ഞവര്‍ഷം പോലീസിനെ അക്രമിച്ച് മണല്‍ കടത്തു നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നയാളാണ് . തന്റെ വീടിനോട് ചേര്‍ന്ന് ഭാരതപ്പുഴയുടെ തീരത്ത് അനധികൃത കടവ് നിര്‍മ്മിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആളുകളെ കൊണ്ട് പുഴയില്‍ നിന്നും മണല്‍ വാരിച്ച് ടിപ്പര്‍ ലോറികളില്‍ മണല്‍ കടത്ത് പതിവാക്കിയിരുന്നു.
തിരൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളിലേക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ മാത്രം തിരുന്നാവായ, കുറ്റിപ്പുറം ഭാഗങ്ങളില്‍ മണല്‍ കടത്തിന് മാത്രം എത്തിയിരുന്ന പ്രതിയെ പിടികൂടുന്നതിനായി പോലീസ് ഒരു മാസത്തോളമായി വലവിരിച്ച് നിരീക്ഷണത്തില്‍ ആയിരുന്നു. കോട്ടക്കല്‍ ഭാഗത്ത് സ്ഥിരമായി തമ്പടിക്കുന്നതായി വിവരം ലഭിച്ച പോലീസ് ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടക്കലില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഷബീര്‍മോന്‍ കടവ് എന്നറിയപ്പെടുന്ന അനധികൃത കടവ് നശിപ്പിച്ച് ഭാരതപ്പുഴയുടെ തീര സംരക്ഷണത്തിനായി പഞ്ചായത്ത്- റവന്യൂ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിനായി കാപ്പാ നടപടിയും പോലീസ് സ്വീകരിച്ചു വരികയാണ്. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





