സാമന്ത നായികയാകുന്ന ചിത്രത്തില്‍ മലയാള നടന്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്ന യശോദയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഗര്‍ഭിണിയായാണ് സാമന്ത എത്തുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ആ അവസ്ഥയില്‍ ആവശ്യമായ സാഹചര്യങ്ങള്‍ക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെ ടീസറില്‍ കാണാം.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാനപെട്ട ചില രംഗങ്ങള്‍ ചേര്‍ത്താണ് ടീസര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും 5 ഭാഷകളിലായി ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




