താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാരയം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
View this post on Instagram
നാല് വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ഇപ്പോള്‍ താരങ്ങള്‍ തന്നെ രംഗത്തെത്തിയത്.
View this post on Instagram
‘ഞങ്ങളുടെ അഭ്യുദയ കാംക്ഷികളോട്. ഏറെ ആലോചനകള്‍ക്ക് ശേഷം ഞാനും നാഗചൈതന്യയും അവരവരുടെ വഴികള്‍ തെരഞ്ഞെടുക്കാനായി ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ നിന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു പതിറ്റാണ്ടിലധികമായി സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ കേന്ദ്രം. ഇനിയും ആ പ്രത്യേക ബന്ധം തുടരാനാവുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും സ്വകാര്യത അനുവദിക്കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയ കാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.”- തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച പ്രസ്താവനയില്‍ സാമന്ത പറഞ്ഞു.
2010-ല്‍ ഗൗതം മേനോന്‍ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിനാണ് ഇരുവരും വിവാഹിതരാകുന്നത്.




