ആഗ്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേര്‍ന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് .ഖിലേഷ് യാദവ് ആഗ്രയില്‍ വെച്ചാണ് അഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്.
ബിജെപിയെ പരാജയപ്പെടുത്തു രാജ്യത്തെ രക്ഷിക്കൂ. കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അതിനെ തുടര്‍ന്ന് അവര്‍ അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു. ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വരുമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളും യുവാക്കളുടെ തൊഴില്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് വരുന്നതെന്നെന്നും അഖിലേഷ് യാദവ് യാത്രയില്‍ പങ്കെടുത്തുകൊണ്ട് സംസരാരിക്കവെ പറഞ്ഞു.
രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ച് പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്ക് സ്വീകരിച്ച ശേഷം പ്രിയങ്ക പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




