HIGHLIGHTS : 'Sahai' scheme with job opportunities for differently abled

https://tinyurl.com/sahayijaf വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനത്തിൽ ലഭ്യമായ തൊഴിലവസരങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കാവുന്നതാണ്. സ്ഥാപനത്തിലെ ഒഴിവ് ആവശ്യകതകൾക്ക് അനുയോജ്യമായ ഉയർന്ന യോഗ്യതയുള്ള തൊഴിലന്വേഷകരുടെ പ്രൊഫൈലുകൾ ‘സഹായി’ തീർത്തും സൗജന്യമായി നൽകും.
രണ്ട് മിനിറ്റിനുള്ളിൽ പൂരിപ്പിക്കാവുന്ന രീതിയിലാണ് ഈ ഫോം തയ്യാറാക്കിയിട്ടുള്ളത്. ഇതിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിരവധി ട്രേഡുകളിൽ ഉയർന്ന പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലുകൾ കോഴിക്കോട് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 2370200, 9445060749. ഇ- മെയിൽ: dcipclt@gmail.com.
