സൈക്കിള്‍ യാത്രികരുടെ സുരക്ഷ; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോഴിക്കോട്:സൈക്കിള്‍ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുന്‍കരുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബ്ബന്ധമായും റിഫ്‌ലക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സൈക്കിള്‍ യാത്രികര്‍ ഹെല്‍മറ്റ്, റിഫ്‌ലക്റ്റീവ് ജാക്കറ്റ് എന്നിവ നിര്‍ബ്ബന്ധമായും ധരിക്കണം. അമിത വേഗതയില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കണം.

രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് ഇത്തരം അപകടങ്ങളുടെ ആക്കം കൂട്ടുന്നതായി ആര്‍.ടി.ഒ പി.ആര്‍ സുമേഷ് അറിയിച്ചു.

അടുത്ത കാലത്തായി സൈക്കിള്‍ യാത്രികര്‍ കൂടുതലായി റോഡപകടങ്ങളില്‍ പെടുന്നതിന്റെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ സവാരിയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെയും ഭാഗമായാണ് നടപടി.

 

Share news
error: Content is protected !!
Scroll to Top