മലപ്പുറം: 2022 ഫിഫ ലോകകപ്പ് ഒഫീഷ്യല്‍ ബോള്‍ ‘അല്‍ രിഹ്ല’ മലപ്പുറം ജില്ലയില്‍ ആദ്യമായി എ എം യു പി സ്‌കൂള്‍ അരീക്കാടിന് സ്വന്തം. ഖത്തറിലെ പ്രമുഖ വ്യവസായിയും അരീക്കാട് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റൗഫ് മുത്താണിക്കാട്ട് ആണ് ഈ ബോള്‍ സ്‌കൂളിന് വേണ്ടി കൈമാറിയത്. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് സ്‌കൂള്‍ ലീഡര്‍ ദാനിഷിനാണ് ഫുട്‌ബോള്‍ കൈമാറിയത്.
പി.ടി.എ പ്രസിഡന്റ് പി.ടി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക സുധാ കുമാരി പി.എസ് , സ്വാഗതം പറഞ്ഞു.

പി.ടി.എവൈസ് പ്രസിഡന്റ് സുലൈമാന്‍ ചെറു മേലാത്ത്,
സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ റഹീം ടി.പി, കായിക അധ്യാപകന്‍ കെ.കെ മോഹനന്‍, പി.ടി.എ പ്രതിനിധികളായ സുഭാഷ് കെപി, ഷബീറലി റിഥം മീഡിയ, അലി എം.എം, മിനി കെപി, ലൗഷി റഫേല്‍, ശിവദാസന്‍ കെ.വി, വി. മുജീബ്, ഫസലു റഹ്‌മാന്‍ ടി.സി, ഷബീബ എം.കെ, നൂര്‍ജഹാന്‍ ടി.കെ രതീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ടി. അബ്ദുള്‍ റഹിം നന്ദിയും പറഞ്ഞു




