ശബരിമലയില്‍ സ്ത്രീപ്രവേശനം : സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി:ശബരിമല സ്ത്രീ പ്രവേശന കേസ് ഭരണഘടന ബഞ്ചിന് വിടുന്നത് സംബന്ധിച്ച് സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.

ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിപറയുന്നത്.  കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top