റഷ്യന്‍ വിമാനം തകര്‍ന്ന നിലയില്‍;വിമാനത്തില്‍ 50 യാത്രക്കാര്‍

മോസ്‌കോ:പറക്കുന്നതിനിടെ റഡാറില്‍ നിന്ന് കാണാതായ റഷ്യന്‍ വിമാനം തകര്‍ന്ന് വീണ നിലയില്‍ കണ്ടെത്തിയതായ് റിപ്പോര്‍ട്ട്. 50 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അംഗാറ എയര്‍ലൈന്‍സിന്റെ എഎന്‍ 24 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചനീസ് അതിര്‍ത്തിക്ക് സമീപം റഷ്യയിലെ അമുര്‍ മേഖലയില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ഈ മേഖലയില്‍ വെച്ചുതന്നെയാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം.യാത്രക്കാരെ കുറിച്ചോ, അപകടമുണ്ടാകാനുണ്ടായ കാരണമോ വ്യക്തമായിട്ടില്ല.

പ്രാഥമിക ഡാറ്റ പ്രകാരം, അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top