കണ്ണൂര്‍ : ആര്‍എസ്എസിനെ പോലെ കടുത്ത വര്‍ഗീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മലബാറിലെ മുസ്ലീങ്ങളും ഇടതു പക്ഷവും സെമിനാറില്‍ വിവിധ മുസ്ലീം സംഘടനകളെ പരാമര്‍ശിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
മതേതരത്വത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതേ്യകത. ഇസ്ലാമിക രാഷ്ട്രീയത്തിന് വേണ്ടിയാണ് അവര്‍ നില കൊള്ളുന്നത്. ഇതിനു പറയുന്ന ന്യായം ഇസ്ലാം രാഷ്ട്രത്തിലേ ഇസ്ലാം മത നിലപാടുകള്‍ മുറുകെ പിടിക്കാനാവൂ എന്നതാണ്. ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്ര വാദം പോലെ ആപല്‍ക്കരമാണ് ഈ സിദ്ധാന്തവും. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇത്തരം വര്‍ഗീയ നിലപാടുകളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്.
മത നിരപേക്ഷ സമൂഹം തീര്‍ത്തും ഒറ്റപ്പെടുത്തേണ്ട വേറൊരു കൂട്ടരാണ് എസ്ഡിപിഐ. കടുത്ത തീവ്രവാദ നിലാപടാണ് ഇവരുടേത്. മുസ്ലീം മത വിശ്വാസികള്‍ മറ്റു മതസ്ഥരുമായി ഇടപഴകുന്നതും സൗഹൃദം ഇവര്‍ വലക്കുന്നു. തങ്ങളുടെ ധാരണ മറ്റുള്ളവരിലാകെ അടിച്ചേല്‍പ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണിത്. മുസ്ലീം സമൂഹത്തെ ഇതര സമൂഹങ്ങളില്‍ നിന്ന് ഒറ്റപെടുത്താനാണ് ഈ സമീപനം ഇടയാക്കുക. തീവ്രവാദം എത്രമാത്രം ആപല്‍ക്കരമായെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധി. ഒരു കൂട്ടം ആളുകളെ ചിലര്‍ വഴിപിഴപ്പിക്കാന്‍ തയ്യാറായതാണ് കാശ്മീരിലേക്ക് തീവ്രവാദ പരിശീലനത്തിന് കൊണ്ടു പോയതിലൂടെ കണ്ടത്. എത്ര പേരെ കൊണ്ടു പോയിട്ടുണ്ടന്ന് ഇപ്പോഴും വ്യക്തമല്ല. സമൂഹവും സമുദായവും വളരെ ഗൗരവമായി കണേണ്ട പ്രശ്‌നമാണിത്.
മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചു പുലര്‍ത്തുമ്പോള്‍ തന്നെ മത നിരപേക്ഷ ഭരണത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റല്ലെന്നു കരുതുന്നവരാണ് മുസ്ലീം സമുദായത്തിലെ സുന്നി വിഭാഗം. ശരിയായ നിലയിലുള്ള മത നിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട. മത നവീകരണത്തിന് വലിയ സംഭാവന ചെയ്ത വിഭാഗമാണ് മുജാഹിദ്. സ്ത്രീകളുടെ പദവി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തികച്ചും പുരോഗമനപരമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് കഴഞ്ഞിട്ടുണ്ട്. അതേ സമയം പുതിയകാലഘട്ടത്തില്‍ അതു തുടരാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.




