പരപ്പനങ്ങാടിയിൽ നഗരമധ്യത്തിലെ ഹോട്ടലിൽ മോഷണം; പണവും മൊബൈലും മോഷ്ടിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ നഗരമധ്യത്തിലെ ഹോട്ടലിൽ മോഷണം. എ സി. സി കോംപ്ലക്സിലെ  റെഡ്റോസ് ഹോട്ടലിലാണ് മോഷണം നടന്നത്. പതിനാലായിരത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് ഇവിടെ നിന്ന് മോഷണം പോയത്.

ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഹോട്ടലിൻ്റെ പിറക് വശത്തെ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്. മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സമാനമായ രീതിയിൽ നേരത്തെയും ഇതെ ഹോട്ടലിൽ മോഷ്ടാക്കൾ കയറിയിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു പ്രതികളെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കോംപ്ലക്സിൽ മോഷ്ടാക്കൾ ഇടയ്ക്കിടെ കയറുന്നത്  ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

 

 

 

Share news
error: Content is protected !!
Scroll to Top