ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂളിനു മുന്നില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

കടലുണ്ടി: ചാലിയം വാഹനാപകട സാധ്യത കൂടിയ ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂളിനു മുന്നില്‍ കുട്ടികളുടെ സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിന് സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. അദ്ധ്യാപക രക്ഷാകര്‍ത്ത്യ സമിതിയുടെ നേതൃത്ത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

രാവിലെയും വൈകുന്നേരവും വാഹനങ്ങളുടെയും അപകടകരമായ കുതിച്ചോട്ടം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ബേപ്പൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ഷുഹൈബ് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ എം.വി. സെയ്ദ് ഹിസാമുദ്ദീന്‍, ഹെഡ്മാസ്റ്റര്‍ കെ.അബ്ദുള്‍ ജലീല്‍, പി.ടി.എ പ്രസിഡണ്ട് പി.ടി.അബ്ദുള്‍ റഷീദ്, ജിജി എം തോമസ്, അഹമ്മദ് നിസാര്‍, മോഹന്‍ ചാലിയം, ടി. ആബിദ്, മുഹമ്മദ് ബഷീര്‍, കെ.എം. ബുഷറ, റസൂല്‍, ഷബീബ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top