വൈലത്തൂര്‍ മുതല്‍ തലക്കടത്തൂര്‍ വരെ ഗതാഗതം നിരോധിച്ചു

മലപ്പുറം : തിരൂര്‍ മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ തലക്കടത്തൂര്‍ വരെ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നു മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു

വൈലത്തൂര്‍ ഭാഗത്ത് നിന്ന് തിരൂരിലേക്കും തിരൂരില്‍ നിന്ന് വൈലത്തൂര്‍ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ വട്ടത്താണി വഴി പോകണം. വിപി അങ്ങാടി – മാങ്ങാട്ടിരി – വെട്ടം റോഡില്‍ ബിപി അങ്ങാടി മുതല്‍ പരിയാപുരം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നു മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പരിയാപുരം – പച്ചാട്ടിരി വഴി പോകണം.

 

Share news
error: Content is protected !!
Scroll to Top