വയനാട് മീനങ്ങാടി ദേശീയപാതയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി-കല്‍പ്പറ്റ ദേശീയപാതയില്‍ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ് നാട് സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ആണ് ബൈക്കുകള്‍ ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍പ്പെട്ടവരെ ഉടന്‍തന്നെ കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമായതിനാല്‍ മേപ്പാടിയിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്. (19) ആണ് മരിച്ചത്.

പരിക്കേറ്റ മറ്റ് രണ്ടുപേര്‍ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top