പാട്ടോണം തീർത്ത് ജൊനിറ്റ ഗാന്ധി

കോഴിക്കോട്:തിരുവോണ നാളിൽ മാവേലിക്കസ് വേദിയിൽ പാട്ടോണം തീർത്ത് പിന്നണി ഗായിക ജൊനിറ്റ ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ലുലുമാളിലെ വേദിയിലാണ് ബോളിവുഡ് ഗായിക ജൊനിറ്റ ഗാന്ധി പാട്ടും ഡാൻസുമായി ആവേശം തീർത്തത്.

വസീഗര, ചെല്ലമ്മ, ഓ മേരി സോണിയ, ജുംക്ക ജുംക്ക, ഇഷ്ക്ക് ഹമാരാ,
ചുട്ടമല്ലി, അൻപേ വാ എൻ അൻപേ വാ, അറബിക് കൂത്ത് തുടങ്ങിയവയും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ എന്ന മലയാള ഗാനവും ഉൾപ്പെടെ വിവിധ ഭാഷകളിലെ ഒരുപിടി ഗാനങ്ങളാണ് ആലപിച്ചത്.
ജൊനിറ്റയുടെ സംഗീത വിരുന്ന് കാണാനായി തിരുവോണ നാളിൽ നിരവധി പേരാണ് ലുലുവിൽ എത്തിയത്. കൂടെ പാടിയും നൃത്തം ചെയ്തും ആരാധകർ ആവേശം പകർന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top