കുന്നമംഗലത്ത് വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

കുന്നമംഗലം:പത്താംമൈലിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാവൂർ കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകൻ അജയ് ദാസ് (23 ) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം.

പത്താംമൈലിന് സമീപം പൊയിൽതാഴം ഭഗവതികാവിലെ ഉത്സവം കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം. അജയ് ദാസിനൊപ്പം സഹോദരനുമുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിന് നേരെ പിക്കപ്പ് വാൻ കയറുകയായിരുന്നു. അജയ് ദാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.  സാരമായ പരിക്കുപറ്റിയ സഹോദരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top