Section

malabari-logo-mobile

റിയാദില്‍ മൊബൈല്‍ കടകളില്‍ പരിശോധന ശക്തം;ഇന്ത്യക്കാരുള്‍പ്പെടെ 5 പേര്‍ പിടിയില്‍

HIGHLIGHTS : റിയാദ്‌: മൊബൈല്‍ കടകളില്‍ 50 ശതമാനം സൗദി പൗരന്മാരെ നിയമിക്കണമെന്ന ഉത്തരവ്‌ നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന്‌ കണ്ടെത്തുന്നതിന്റെ ഭാ...

file-31-1458914330024166200റിയാദ്‌: മൊബൈല്‍ കടകളില്‍ 50 ശതമാനം സൗദി പൗരന്മാരെ നിയമിക്കണമെന്ന ഉത്തരവ്‌ നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന്‌ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധന ശക്തമായി തുടരുന്നു. തൊഴില്‍ സഹമന്ത്രി അഹമദ്‌ അല്‍ഹുമൈദാന്റെ നേതൃത്വത്തിലാണ്‌ ചൊവ്വാഴ്‌ച്ചയും ബുധനാഴ്‌ചയും രാത്രി 11 മണിക്ക്‌ ശേഷം പരിശോധന നടത്തിയത്‌. പരിശോധനയ്‌ക്കെത്തിയ സമയത്ത്‌ കടകളില്‍ മൊബൈല്‍ അറ്റകുറ്റപ്പണി നടത്തിയ അഞ്ചു പേരെ പിടികൂടി. ഇതില്‍ മൂന്നു പാകിസ്‌താനികളും ഒരു ഹൈദരബാദ്‌ സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്‌.

സൗദി ജീവനക്കാരെ നിയമിക്കാതെയും പരിശോധനയെ ഭയന്നും കടകള്‍ തുറക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അത്തരം സ്ഥാപനങ്ങള്‍ സീല്‍ ചെയ്യുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്‌. പരിശോധനയില്‍ നിരവധി ബിനാമി സ്ഥാപനങ്ങളും കണ്ടെത്തി. 50 ശതമാനം സ്വദേശിവത്‌കരണം നടപ്പാക്കാത്ത കടകള്‍ അടപ്പിച്ചു.

sameeksha-malabarinews

തൊഴില്‍ വകുപ്പ്‌, നഗരസഭ, പോലീസ്‌, വാണിജ്യ വകുപ്പ്‌, ടെലികമ്യൂണിക്കേഷന്‍ വിഭാഗം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ്‌ പരിശോധനനടത്തിയത്‌. 50 ഓളം ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!