ധാക്കയില്‍ കലാപം; ബംഗ്ലദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തു, ഷെയ്ഖ് ഹസീന ഇന്ത്യയില്‍

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ വ്യാപക അക്രമം.
ബംഗ്ലദേശിന്റെ ഭരണം ഏറ്റെടുത്തതായി സൈനിക മേധാവി വഖര്‍ ഉസ് സമാന്‍ അറിയിച്ചു. കലാപത്തില്‍ മുന്നൂറിലേറെപേരാണ് കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തിയത്. ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേര്‍പുര്‍ ജയില്‍ തകര്‍ത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. ഭക്ഷ്യമന്ത്രിയുടെ വീടും കൊള്ളയടിച്ചു. അതേസമയം, രാജ്യം വിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ഹിന്‍ഡന്‍ വ്യോമസേനത്താവളത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോഴുള്ളത്. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ക് ഹസീന ഇന്ത്യയില്‍ തുടരുമെന്ന് ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഘാലയയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബം?ഗ്ലാദേശിനോട് ചേര്‍ന്ന അതിര്‍ത്തി മേഖലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അടിയന്തിര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോണ്‍ ടിന്‍സോങ് അറിയിച്ചു. ബംഗ്ലാദേശിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാത്രി ഉന്നത തലയോഗം ചേര്‍ന്നു.
ഇന്ത്യയുള്‍പ്പെടുന്ന തെക്ക് കിഴക്കനേഷ്യയിലെ സാഹചര്യം ഏറെ സങ്കീര്‍ണ്ണമാക്കുകയാണ്. ബംഗ്ലാദേശുമായി പ്രത്യേകിച്ച് ഷെയ്ഖ് ഹസീനയുമായുള്ള നല്ല ബന്ധം നരേന്ദ്ര മോദി സര്‍ക്കാരിനെ ഈ മേഖലയിലെ വിദേശകാര്യ നീക്കങ്ങളില്‍ ഏറെ സഹായിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top