മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷം; ബിജെപി ഓഫീസിനു തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തില്‍ കലാശിച്ചു. കലാപകാരികള്‍ ബിജെപി ഓഫീസിനു തീയിട്ടു. ഒഫീസിലുണ്ടായിരുന്ന കാറും അഗ്‌നിക്കിരയാക്കി. ഇംഫാലിലും ചുരാചന്ദ്പുരിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കാന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അടങ്ങുന്ന സംഘം മണിപ്പൂരിലെത്തി.

അതിനിടെ സംസ്ഥാനത്ത് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് വിദ്യാര്‍ത്ഥികളെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അഞ്ച് മാസത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്ഥിതി വീണ്ടും വഷളായത്. ജൂലൈയിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top