Section

malabari-logo-mobile

ഒളിമ്പിക്‌സിന്‌ ഇന്ന്‌ ദീപം തെളിയും

HIGHLIGHTS : റിയോ: 31 ാമത്‌ ഒളിമ്പിക്‌സിന്‌ ബ്രസീലില്‍ ശനിയാഴ്‌ച പുലര്‍ച്ചെ 4.30 ന്‌ തിരിതെളിയും. 206 രാജ്യങ്ങളില്‍ നിന്ന്‌ പതിനായിരത്തില്‍പ്പരം കായിക താരങ്ങളാണ...

imagesറിയോ: 31 ാമത്‌ ഒളിമ്പിക്‌സിന്‌ ബ്രസീലില്‍ ശനിയാഴ്‌ച പുലര്‍ച്ചെ 4.30 ന്‌ തിരിതെളിയും. 206 രാജ്യങ്ങളില്‍ നിന്ന്‌ പതിനായിരത്തില്‍പ്പരം കായിക താരങ്ങളാണ്‌ റിയോ ഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ അണിനിരക്കുക. രണ്ടാഴ്‌ച നീണ്ടു നില്‍ക്കുന്ന കായികമാമാങ്കത്തില്‍ 28 മത്സരയിനങ്ങളിലാണ്‌ പോരാട്ടം നടക്കുക. 21 ന്‌ കൊടിയിറങ്ങുമ്പോള്‍ 306 മെഡലുകളിലായി ലോകജേതാക്കളുടെ പേരുകള്‍ തെളിയും.

ചരിത്രത്തില്‍ ഏറ്റവും വലിയ സംഘമാണ്‌ റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. മരുന്നടിച്ചെന്ന സംശയത്തില്‍ കുരുങ്ങിയ അത്‌ലറ്റുകളായ സ്‌പ്രിന്റര്‍ ധരംബീര്‍ സിങ്ങും ഷോട്ട്‌ പുട്ട്‌ താരം ഇന്ദര്‍ജീത്‌ സിങ്ങുമൊഴികെ 118 പേര്‍ അംഗസംഘം റിയോയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞതവണയേക്കാള്‍ 36 പേര്‍ അധികമാണ്‌ ഇത്തവണ.

sameeksha-malabarinews

ഗുസ്‌തിക്കാരന്‍ നര്‍സിങ്‌ യാദവും ഷോട്ട്‌പുട്ട്‌ ഏറുകാരന്‍ ഇന്ദര്‍ജീത്‌ സിങ്ങും ഓട്ടക്കാരന്‍ ധരംബീര്‍ സിങ്ങും ഉത്തേജക മരുന്നടിച്ചതിന്‌ പിടിക്കപ്പെട്ട നാണക്കേടുമായി എത്തുന്ന ഇന്ത്യയെ രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വര്‍ണമെഡലുകാരന്‍ അഭിനവ്‌ ബിന്ദ്രയാണ്‌ നയിക്കുന്നത്‌. നര്‍സിങ്‌ ഒടുവില്‍ കുറ്റവിമുക്തനായിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!