വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസില്‍ പരിശോധന

HIGHLIGHTS : Right to Information Act not complied with; Inspection at Atholi KSEB office

കോഴിക്കോട്: വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ വ്യക്തമാക്കി.

‘വിവരാവകാശ നിയമത്തിലെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും പാലിക്കാത്ത ഓഫീസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നടത്തിയ ഹിയറിങ്ങിനിടെ കമ്മിഷന് ബോധ്യമായി’-അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

അത്തോളി കെഎസ് ഇബി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ ഹാജരാവാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാവുകയോ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുകയോ നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കുകയോ ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ അത്തോളി കെഎസ് ഇബി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തി. ഓഫീസില്‍ വിവരാവകാശ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും അപ്പീല്‍ അധികാരിയുടെയും പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടില്ല, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എസ്പിഐഒ), അസി. എസ്പിഐഒ എന്നിവരെ നിയമച്ചിട്ടില്ല. കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തതയുള്ളതായിരുന്നില്ല. ഇത്തരത്തിലുള്ള അപാകതകള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഏഴു ദിവസത്തിനകം ബോര്‍ഡ് വെക്കാനും എസ്പിഐഒ യെ നിയമിക്കാനും കര്‍ശന നിര്‍ദേശം നല്‍കി. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും കമ്മിഷണര്‍ അറിയിച്ചു.
സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!