വീണുകിട്ടിയ സ്വര്‍ണാഭരണം തിരിച്ചുനല്‍കി മാതൃകയായി

പരപ്പനങ്ങാടി: വീണുകിട്ടിയ സ്വര്‍ണാഭരണം തിരികെ ഉടമസ്ഥന് നല്‍കി മൊയ്തീന്‍കുട്ടി മാതൃകയായി. പരപ്പനങ്ങാടി നഗരസഭാ ഓഫീസ് പരിസരത്ത് നിന്നാണ് എ വി മൊയ്തീന്‍കുട്ടിക്ക് സ്വര്‍ണാഭരണം വീണുകിട്ടയിത്.

ആഭരണം നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദിന്റെ സാന്നിധ്യത്തില്‍ ഉടമസ്ഥന് കൈമാറി.

മൊയ്തീന്‍കുട്ടിയുടെ പ്രവൃത്തി സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും സത്യസന്ധതയും പൗരബോധവും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തെ നഗരസഭാ ചെയര്‍മാന്‍ അഭിനന്ദിക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top