വാഹനങ്ങള്‍ റോഡിലിറങ്ങുന്നതിന് നിയന്ത്രണം: ഓടാന്‍ ഒറ്റ, ഇരട്ട അക്ക ക്രമീകരണം

തിരൂവനന്തപുരം; ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കുന്ന രീതിയില്‍ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകും.
നിര്‍ത്തിയിട്ട വാഹനങ്ങള്‍ കേടാവാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കും. യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും ഈ അവസരം ഉപയോഗിക്കാം.

Share news
error: Content is protected !!
Scroll to Top