യാത്രാ നിയന്ത്രണം: വയനാട്ടില്‍ സമരം ശക്തം; നിരാഹാരപന്തലിലേക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍

സുല്‍ത്താന്‍ ബത്തേരി ദേശീയപാത 766ലെ മുത്തങ്ങ ഗുണ്ടല്‍പ്പേട്ട റൂട്ടില്‍ രാത്രികാല ഗതാഗത  നിരോധനം നീക്കണമെന്ന് ആവിശ്യപ്പെട്ട് അഞ്ച് യുവജന സംഘടനാ പ്രതിനിധികള്‍ നടത്തിവരുന്ന നിരാഹാര സത്യാഗ്രഹസമരം നാലാം ദിവസത്തിലേക്ക്. സമരത്തിന് എല്ലാരാഷ്ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആര്‍. രാജേഷ്‌കുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ ജോ. സെക്രട്ടറി ലിജോ ജോണി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിനീഷ് വാകേരി, ഫ്രീഡം ദ മൂവ് കോ ഓര്‍ഡിനേറ്റര്‍ സഫീര്‍ പാഴേരി എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
ദിനംപ്രതി ആയിരങ്ങളാണ് സമരപ്പന്തലിലേക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കടന്നുവരുന്നത്

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാരപിച്ചുകൊണ്ട് ഇന്ന് ബത്തേരി ടൗണില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
ഇതിനിടെ സമരം ചെയ്യുന്ന യുവാക്കളിലൊരാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന പോലീസ് ഇയാളെ അറസ്‌ററ് ചെയ്ത് നീക്കി.
സെപ്റ്റംബര്‍ 30ന് ബത്തേരിയില്‍ നിന്നും കര്‍ണ്ണാടക അതിര്‍ത്തിയിലേക്ക് ലോങ്മാര്‍ച്ചും സമരസമിതി സംഘടിപ്പിക്കുന്നതുണ്ട്. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനും.
ഒക്ടോബര്‍ 5ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചിട്ടുണ്ട.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •