റസ്റ്റോറന്റിലെ മോഷണം; പ്രതി ബിഹാറിൽ പിടിയിൽ

കോട്ടക്കൽ : നഗരത്തിലെ റസ്റ്റോറന്റിൽ മോഷണം നടത്തിയ പ്രതിയെ ബിഹാറിൽനിന്ന് കോട്ടക്കൽ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി ഷാഹിൽ മുഹമ്മദ് (22) ആണ് പിടിയിലായത്.

ഡിസംബർ 26ന് പുലർച്ചെയാണ് റസ്റ്റോറന്റിൽ മോഷണം നടന്നത്. ഗ്ലാസ് തകർത്ത് അകത്തു കയറിയ പ്രതി രണ്ട് മൊബൈൽ ഫോൺ, രണ്ട് ടാബ്, 86,000 രൂപ എന്നിവയാണ് മോഷ്ടിച്ചത്. ശേഷം റെസ്റ്റോറന്റിലെ ബൈക്ക് മോഷ്ടിച്ച പ്രതി ഇതേ വാഹനത്തിൽ തിരൂർ റെയിൽ സ്റ്റേഷനിൽ എത്തി. ബൈക്ക് ഇവിടെ ഉപേക്ഷിച്ചശേഷം ട്രെയിൻ മാർഗം ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു.

തുടർന്ന്, ഡിവൈഎസ്‌പി ബിജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത്‌ ഉപേക്ഷിച്ചിരുന്നു. സാങ്കേതിക അന്വേഷണങ്ങൾ, യാത്രാ വിവരങ്ങളുടെ സൂക്ഷ്‌മ പരിശോധന, വിവിധ സംസ്ഥാന പൊലീസ് യൂണിറ്റു കളുമായുള്ള ഏകോപനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബിഹാറിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

നഷ്ടപ്പെട്ട മുഴുവൻ മുതലുകളും പൊലീസ് വീണ്ടെടുത്തു. ബിഹാറിലെ നിയമ നടപടികൾ പുർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ റിഷാദലി നെച്ചിക്കാടൻ, എസ്‌സിപിഒ മു ഹമ്മദ് റാഫി, ടി എസ് അനീഷ്, സിപിഒ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top