വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷറഫ് ടിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ നഗരസഭ പരിധിയിലെ ഇരുപതോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ആഹാരം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന റെസ്റ്ററെന്റിൽ നിന്നും ഏറ്റവും ഗുരുതരമായി ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തുകയും, ഹോട്ടലിന്റെ പരിസരങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്‌തു. .പഴകിയ ഭക്ഷണം വില്‍ക്കുന്നത് കുറ്റകരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂനതകള്‍ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കൂടാതെ ജെ.എച്.ഐമാരായ ബിന്ദു ഡി.വി, അഷറഫ് കെ.കെ എന്നിവര്‍ പങ്കെടുത്തു.




