സൗഹൃദം റസിഡന്‍സ് അസോസിയേഷന്‍ ഈദ് – വിഷു വിവിധ പരിപാടികളോടെ ആഘോഷിച്ചു

പരപ്പനങ്ങാടി: പരിയാപുരത്തെ സൗഹൃദം റസിഡന്‍സ് അസോസിയേഷന്‍ ഈദ് – വിഷു ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമീണ ചന്ത, കായിക മത്സരങ്ങള്‍, മയിലാഞ്ചിയിടല്‍ മത്സരം എന്നിവ സംഘടിപ്പിച്ചു.

ശനിയാഴ്ച കാലത്ത് ആരറമണിക്ക് ക്രോസ് കണ്‍ട്രി മത്സരത്തോടെ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. എട്ട് മണിക്ക് വിവിധ ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെയും, കാര്‍ഷിക, മത്സ്യ ഇനങ്ങളുടേയും വില്‍പ്പന സ്റ്റാളുടെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസി ഡണ്ട് എം.രാജീവന്‍ മാസ്റ്ററും വില്‍പന ഉദ്ഘാടനം സെക്രട്ടറി എ.ജയപ്രകാശനും നിര്‍വ്വഹിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ ഉദ്പാദിപ്പിച്ച വിവിധ ഇനം കമുക്, പ്ലാവ്, മാവ്, വിവിധ ചെടികള്‍, വെളിച്ചെണ്ണ, കൂവപ്പൊടി, പപ്പടം, പച്ചക്കറികള്‍ , മഞ്ഞള്‍ പൊടി, മത്സ്യം, അലങ്കാര മത്സ്യങ്ങള്‍, നെയ്യപ്പം തുടങ്ങിയവയുടെ സ്റ്റാളുകള്‍ വൈകീട്ട് ആറര മണി വരെ പ്രവര്‍ത്തിച്ചു.

ഇതിനോടൊപ്പം മയിലാഞ്ചിയിടല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും, മുതിര്‍ന്നവര്‍ക്കമായി ഫുട്ട്‌ബോള്‍ കിക്ക് ഓഫ് , ക്രിക്കറ്റ്ബാള്‍ ത്രോ, ലെമണ്‍സ്പൂണ്‍, ചാക്കി ലോട്ടം, കസേരകളി മത്സരവും സത്രീകളുടെയും, പുരുഷന്‍മാരുടേയും കമ്പവലി മത്സരവും നടന്നു.

അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് മത്സരങ്ങളും, ഗ്രാമീണചന്തയും വന്‍ വിജയമായി.

മത്സര വിജയികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ ട്രോഫികള്‍ സമ്മാനിച്ചു. സ്‌പോര്‍ട്ട്‌സ് പ്രോഗ്രാം കണ്‍വീനര്‍ ടി.അനീഷ് കുമാര്‍ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top