വയനാട്ടില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

തിരൂരങ്ങാടി: കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. തിരൂരങ്ങാടി ചടന്തപ്പടി സ്വദേശി ജാസിറിന്റെ മകള്‍ ഫില്‍സ(11) ആണ് മരിച്ചത്. ഗുരതരമായി പരിക്കേറ്റ ഫില്‍സ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

ഇന്നലെ ഉണ്ടായ അപകടത്തില്‍ അധ്യാപകനായ കെ ടി ഗുല്‍സാര്‍(44)മരിച്ചിരുന്നു. ഇദേഹത്തിന്റെ സഹോദരന്റെ മകളാണ് ഇന്ന് മരിച്ച ഫില്‍സ.

തിരൂരങ്ങാടി ഒ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യര്‍ത്ഥിയാണ് ഫില്‍സ.മാതാവ്;പി വി തസ്‌നി.

ശനിയാഴ്ച ഉച്ചയ്ക്കാണ് വയനാട് കരിയോട് ചെന്നലോട് വെച്ച് കാർ അപകടത്തിൽ പെട്ടത്. 2 കാറുകളിൽ ആയിരുന്നു കുടുംബം വയനാട്ടിലേക്ക് വിനോദയാത്ര പോയത്. ഗുൽസാർ ഓടിച്ചിരുന്ന കാറിൽ ഗുൽസാറിന്റെ കുടുംബ ത്തിന് പുറമെ സഹോദരിയുടെയും 2 അനുജന്മാരുടെയും മക്കൾ ഉണ്ടായിരുന്നു. മറ്റൊരു കാറിൽ ഇവരുടെ ഉമ്മയും അനുജനും കുടുംബവും മറ്റൊരു അനുജന്റെ മക്കളുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്ക് പറ്റിയിരുന്നു. മരണപ്പെട്ട ഗുൽസാറിന്റെ മൃതദേഹം കൊളപ്പുറം സ്കൂളിലും തിരൂരങ്ങാടി യതീംഖാന യിലും പൊതു ദർശ നത്തിൻ വെച്ച ശേഷം തിരൂരങ്ങാടി വലിയ പള്ളിയിൽ ഖബറടക്കും.

Share news
error: Content is protected !!
Scroll to Top