കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

താനൂര്‍ : കടലില്‍ കുടുങ്ങിയ മത്സ്യത്തൊ ഴിലാളികളെയും വള്ളവും കരയെ ത്തിച്ചു. ഒസ്സാന്‍ കടപ്പുറം സ്വദേശി ആലുങ്ങല്‍ സുബൈറിന്റെ സുല്‍ത്താന്‍ വള്ളമാണ് എന്‍ജിന്‍ തകരാറുമൂലം കടലില്‍ കുടുങ്ങിയത്. വിവരം പൊന്നാനി ഫിഷറീസ് ഓഫീസില്‍ ലഭിച്ചതിനു പിന്നാലെ എഡിഎഫിന്റെ നിര്‍ദേശപ്രകാരം രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു വിവരം കിട്ടുമ്പോള്‍ 15 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായിരുന്നു വള്ളമുണ്ടായിരുന്നത്.

കടലിലെ ശക്തമായ തിര കാരണം 31 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് വള്ളം കണ്ടെത്തിയത്. വള്ളവും ആറ് ജീവനക്കാരെയും സുരക്ഷി തമായി താനൂര്‍ ഹാര്‍ബറില്‍ എത്തിച്ചു റെസ്‌ക്യൂ ഗാര്‍ഡ് സവാദ്, അലി അക്ബര്‍, സ്രാങ്ക് യൂനസ്, സഹായി മുഹമ്മദ് യാസിന്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top