പാകിസ്താന് മറുപടി; അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം

ദില്ലി:  അറബിക്കടലില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളാവുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ നാവിക സേനയുടെ ഗൈഡഡ് മിസൈല്‍ നശീകരണ കപ്പിലായ ഐഎന്‍എസ് സൂറത്തിലാണ് സര്‍ഫസ് ടു എയര്‍ മിസൈല്‍ (എംആര്‍-എസ്എഎം) വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു.

പി15ബി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ പദ്ധതിയിലെ നാലാമത്തെ കപ്പലാണ് ഐഎന്‍എസ് സൂറത്ത്. ലോകത്ത് തന്നെ ഏറ്റവും വലുതും നൂതനവുമായ ഡിസ്‌ട്രോയറുകളില്‍ ഒന്നാണിത്. നാവികസേന കപ്പലുകളില്‍ എഐ ഇന്റലിജന്‍സ് സംവിധാനമുളള ആദ്യത്തെ യുദ്ധക്കപ്പലെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഐഎന്‍എസ് സൂറത്തിന്റെ 75 ശതമാനവും തദ്ദേശീയ നിര്‍മിതിയാണ് അത്യാധുനിക ആയുധ-സെന്‍സര്‍ പാക്കേജുകളും വിപുലമായ നെറ്റ്വര്‍ക്ക് കേന്ദ്രീകൃത സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന, വികസനം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രാജ്യത്തിന്റെ വളര്‍ന്നുവരുന്ന പ്രാവീണ്യമാ ഈ നേട്ടം തെളിയിക്കുന്നത്. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വാശ്രയത്വത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് അടിവരയിടുന്നുവെന്നും നാവികസേന വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top