മലപ്പുറം: കെട്ടിട ഉടമകളെയും, വ്യാപാരികളെയും പ്രയാസത്തിലാക്കുന്ന കേന്ദ്ര ഗവ: നടപ്പില്‍ വരുത്തിയ 18% വാടക ജി.എസ്.ടി. പിന്‍വലിക്കുവാന്‍ വേണ്ട നടപടികള്‍ ഗവണ്‍മെന്റ്‌റ് സ്വീകരിക്കണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
യോഗം ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: യു. എ. ലത്തീഫ്. എം.എല്‍.എ. ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സലിം കാരാട്ട് അധ്യക്ഷനായി. യോഗത്തില്‍ ജി.എസ്.ടി വിഷയത്തില്‍ എഫ് സി എ അബ്ദുല്‍ ജബ്ബാര്‍ ക്ലാ,സെടുത്തി. അച്ചമ്പാട്ട് വീരാന്‍കുട്ടി, അബ്ദുല്‍ അസീസ്, പാലക്കാട്
ഫക്രുദ്ദീന്‍ തങ്ങള്‍ നിലമ്പൂര്‍, െ്രെബറ്റ് റസാഖ്, ഉമ്മര്‍ ഹാജി വണ്ടൂര്‍, റസാഖ് മഞ്ചേരി, അവുലന്‍ അബ്ദുള്ള,ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.




