രാമചന്ദ്രന്‍ മൊകേരിയെ അനുസ്മരിച്ചു

HIGHLIGHTS : Remembering Ramachandran Mokeri

careertech

കാലിക്കറ്റ് സര്‍വകലാശാലാ മലയാള – കേരള പഠനവകുപ്പിന്റെയും നാടകക്കൂട്ടം ക്യാമ്പസ് തീയേറ്ററിന്റെയും ആഭിമുഖ്യത്തില്‍ രാമചന്ദ്രന്‍ മൊകേരി അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ചലച്ചിത്ര നടനും നാടക പ്രവര്‍ത്തകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ജനകീയ നാടക വേദിയുടെ വക്താവും വിപ്ലവ തീഷ്ണത മനസ്സില്‍ കൊണ്ടുനടന്ന ആക്റ്റിവിസ്റ്റുമായിരുന്നു രാമചന്ദ്രന്‍ മൊകേരിയെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

പ്രൊഫ. ഗോപിനാഥ് കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. നാടകത്തിലും രചനയിലും പൂര്‍ണമായ സമര്‍പ്പണമായിരുന്നു മൊകേരിയുടെതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാല മലയാള – കേരള പഠനവകുപ്പ് മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. നാടക പ്രവര്‍ത്തകനും നാടകക്കൂട്ടം കണ്‍വീനറുമായ രവി പുത്തലത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷാജി വലിയാട്ടില്‍ നന്ദി പറഞ്ഞു.

sameeksha-malabarinews

തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവായ ഇറ്റാലിയന്‍ നാടകകൃത്ത് ദാരിയോ ഫോയുടെ ‘ അരാജകവാദിയുടെ അപകട മരണം ‘ എന്ന നാടകം അരങ്ങേറി. ഡോ. എല്‍. തോമസ്‌കുട്ടി സംവിധാനം നിര്‍വഹിച്ച നാടകത്തില്‍ അദ്ദേഹത്തോടൊപ്പം ദാമോദര്‍ പ്രസാദ്, ഡോ. പി. ശിവപ്രസാദ്, ഡോ. പി. നിധിന്യ, ഗിരീഷ് മണ്ണൂര്‍, അതുലന്‍, കെ.ടി. പ്രവീണ്‍, ശ്രീലക്ഷ്മി മങ്ങാട്ട്, അഭിരാം കൃഷ്ണ എന്നിവര്‍ കഥാപാത്രങ്ങളായി അരങ്ങത്തെത്തി. പ്രൊഫ. ഗോപിനാഥ് കോഴിക്കോട് ദീപ നിയന്ത്രണം നിര്‍വഹിച്ചു. ഡോ. പി. സോമനാഥന്‍ രംഗപടം ഒരുക്കി. അനൂപ് ഉണ്ണികൃഷ്ണന്‍ സംഗീത സംവിധാനവും പ്രവീണ്‍ പ്രകാശ് കലാ – സംവിധാനവും നിര്‍വഹിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!