ചീരട്ടാമലയില്‍ കുറുക്കന്റെ അവശിഷ്ടം: കൊന്നത് പുലിയെന്ന് സംശയം

പെരിന്തല്‍മണ്ണ: പരിയാപുരം ചീരട്ടാമലയില്‍ കു റുക്കന്റെ അവശിഷ്ടം കണ്ട ത്തി. കഴിഞ്ഞദിവസങ്ങളില്‍ രണ്ടുപേര്‍ പുലിയെ കണ്ടതായി പറയുന്നതിനുസമീപത്താണിത്. കുറുക്കനെ തിന്നത് പുലിയാകു മെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രദേശവാസികള്‍.

പുലിയുടെ സാന്നിധ്യം കണ്ടെത്താന്‍ വനം വകുപ്പ് കാമറ സ്ഥാപിക്കണമെ ന്ന ആവശ്യം ശക്തമാണ്. പുലി യല്ലാതെ മറ്റ് ജീവികള്‍ കുറുക്ക നെ തിന്നാന്‍ സാധ്യതയില്ലെന്നാ ണ് നാട്ടുകാര്‍ പറയുന്നത്.

അങ്ങാടിപ്പുറം പുലാമന്തോള്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേ ശമായ പരിയാപുരം പുളിങ്കാവ് മേഖല യിലാണ് പുലി ഭീഷണി. പ്രദേശത്തെ വിശാലമായ പറമ്പുകള്‍ കാടുമൂടിക്കി ടക്കുകയാണ്. ഇവിടെ പുലിയുണ്ടാകു മെന്ന സംശയത്തിലാണ് നാട്ടുകാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top