തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 6 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

HIGHLIGHTS : 6 people killed, several seriously injured in stampede at Tirupati temple

careertech

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറിലെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത്  ഇന്നലെ രാത്രിയോടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയില്‍ പ്രവേശി്പിച്ചു. തിരുമലയ്ക്ക് താഴെ തിരുപ്പതിയില്‍ സജ്ജമാക്കിയ വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിന്റെ കൗണ്ടറിന് മുന്നിലാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.

കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഇടിച്ചു കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്. തിരക്കില്‍ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ
തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് പോകുന്നതിനായി പെട്ടെന്ന് ആളുകള്‍ തള്ളികയറിയതോടെയാണ് അപകടമുണ്ടായത്.

sameeksha-malabarinews

പൊലീസ് ആള്‍ക്കൂട്ടത്തെ തടഞ്ഞെങ്കിലും തിരക്ക് നിയന്ത്രണാധീതമായിരുന്നു. രാവിലെ മുതല്‍ ആരംഭിക്കുന്ന കൂപ്പണ്‍ വിതരണത്തിന് ആയിരകണക്കിന് പേരാണ് എത്തിയത്. രാത്രി തന്നെ ആളുകള്‍ വന്ന് ക്യൂവില്‍ നില്‍ക്കാറുണ്ട്. രാത്രി ക്യൂവിലേക്ക് ആളുകളെ കടത്തി വിട്ട് തുടങ്ങിയപ്പോള്‍ ആണ് ഉന്തും തള്ളും തിരക്കും ഉണ്ടായത്.

കൃത്യമായ തിക്കും തിരക്കും നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടായിരുന്നില്ല. ദുരന്തമുണ്ടായതിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന സാഹചര്യമാണുള്ളത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ഇവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരില്‍ ഒരാള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!