പരപ്പനങ്ങാടി:മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ വെള്ളം കയറി താമസം ദുസ്സഹയമാവര്‍ക്ക് ആശ്വാസമായി ദുരിതാശ്വാസ ക്യാമ്പ്
തുടങ്ങി .
ഇതുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേര്‍ന്നാണ് ക്യാമ്പ് തുടങ്ങാന്‍ തീരുമാനമായത്.പരപ്പനങ്ങാടി നെടുവ ഹൈസ്‌കൂളില്‍ ആണ് ആദ്യ ക്യാമ്പ് തുടങ്ങിയിരിക്കുന്നത്.
ക്യാമ്പ് തുടങ്ങിയ നെടുവ ഹൈസ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനോടകം ഒരുക്കിയിട്ടുണ്ട്,
യോഗത്തില്‍ നെടുവ ഹൈസ്‌കൂളില്‍ ഇത് സംബന്ധിച്ച് ഇന്ന് 3 മണിക്ക്
നഗരസഭ ചെയര്‍മാന്‍
PP ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
തുടര്‍നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും വെള്ളപൊക്കത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തു.
നെടുവ വില്ലേജ് ഓഫീസര്‍ ഉഷ കെ എം,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍,,വൈസ് ചെയര്‍പേഴ്‌സണ്‍,കെ. ശഹര്‍ബാനു,
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, കൗണ്‍സിലര്‍മാരായ ടി. കാര്‍ത്തികേയന്‍.സി. ജയദേവന്‍,
അബ്ദുല്‍ അസീസ് കൂളത്ത്,മഞ്ജുഷ പ്രലോഷ്,ഇ ടീ സുബ്രമണ്യന്‍,സി ഗിരീഷ്,ഫാത്തിമ റഹീം,
ബേബി അച്യുതന്‍,നഗരസഭ സെക്രട്ടറി, ബൈജു പി,
CCM ജയചന്ദ്രന്‍,AE അനുപമ,വേലായുധന്‍ പാലക്കണ്ടി,
നെടുവ സ്‌കൂള്‍ HM ദേവി എന്നിവര്‍ സംബന്ധിച്ചു




