പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട് ഭാഗികമായി തകർന്നു

പാലക്കാട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നാട്ടുകൽ കോട്ടോപ്പാടം മാളികുന്ന് പുളിങ്കുന്ന് പള്ളിയാലിൽ അപ്പുക്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു.

പുലർച്ചെ 1.30നാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. വീടിന്റെ ചുവരുകള്‍ വിണ്ടുകീറുകയും വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീട്ടുകാര്‍ സമീപത്തെ മാരിയമ്മന്‍കോവിലില്‍ ഉല്‍സവം കാണാന്‍ പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ഉല്‍സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജ് കത്തുന്നതും പുക ഉയരുന്നതും ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top